പതിമൂന്ന് വർഷ ത്തിനു ശേഷം വിചാരണക്കിടയിൽ ഒളിവിൽ പ്പോയ മോഷ്ടാ വ് പിടിയിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> വിചാരണക്കിടയിൽ മുങ്ങിയ മോഷ്ടാവ് പതിമൂന്ന് വർഷ ത്തിനു ശേഷം പിടിയിൽ. തമിഴ്നാട് സ്വദേശി വിൽസൻ (53) ആണ് പെരുമ്പാവൂർ പോലിസിൻറെ പിടിയിലായത്. 2007 ൽ പെരുമ്പാവൂരിലെ മൊബൈൽ ഷോപ്പ് കുത്തിതുറന്ന് മൊബൈലും പണവും മോഷ്ടിക്കുകയായിരുന്നു ഇയാൾ. കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്  ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ വച്ച് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ എസ്.ആർ.സനീഷ്, എസ്.സി.പി.ഒ  പി.എ ഷിബു, സി.കെ.ഷിബു, പി.എൻ.പ്രജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →