പഠിക്കാത്തതിന് ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം; സംഭവം കൊച്ചിയില്‍

web-desk -

എറണാകുളം>>> കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. നാട്ടുകാരുടെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കുട്ടിയുടെ പിതാവ് ആന്റണി രാജുവിനെയാണ് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ ഇയാള്‍ മര്‍ദിക്കുമായിരുന്നു എന്നാണു നാട്ടുകാര്‍ നല്‍കുന്ന വിവരം.വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന ആന്റണി രാജു കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.