Type to search

പട്ടികജാതി സങ്കേതങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു

Uncategorized

പീരുമേട്>>>അംബ്ദേക്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പീരുമേട് മണ്ഡലത്തിലെ മൂങ്കിലാര്‍, ലാഡ്രം പത്മാപുരം പട്ടികജാതി സങ്കേതങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ഇ എസ് ബിജിമോള്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒന്നാം ഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ പദ്ധതികള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സഹായകരമായി. വിവിധ മേഖലകളില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സമഗ്രമായ ഇടപെടല്‍ നടത്തുന്നുണ്ട്. നാല് വര്‍ഷവും സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും എം എല്‍ എ വ്യക്തമാക്കി. ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. അംബേദ്ക്കര്‍ ഗ്രാമവികസന പരിപാടി ഫലപ്രദമായ ഇടപെടലാണെന്നും വിവിധ കോളനികളിലെ നിവാസികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചിരിക്കുകയാണെന്നും എം പി പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ഇ എസ് ബിജിമോള്‍ എം എല്‍ എ ശിലാഫലകം അനാശ്ചാദനം ചെയ്തതിനൊപ്പം നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂങ്കിലാര്‍ കമ്മ്യൂണിറ്റി ഹാളും അറുപതടിപ്പാലം വി ജി എം എസ് റോഡും നാട മുറിച്ച് നാടിന് സമര്‍പ്പിച്ചു. മൂങ്കിലാര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പ്രാദേശിക യോഗത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. മനോഹരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രവീണ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിജയകുമാരി ഉദയസൂര്യന്‍, മോളി ഡൊമിനിക്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍,

ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് എഞ്ചിനിയര്‍ ബിജു എസ്, അഴുത ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ ബാബു പി ബി, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍ മൂങ്കിലാര്‍, പീരുമേട് ലാഡ്രം പത്മാപുരം പട്ടികജാതി കോളനികളിലായി ഓരോ കോടി രൂപയുടെ വീതം വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. റോഡുകള്‍, ഡ്രെയ്നേജ്, കമ്യൂണിറ്റി ഹാള്‍, നടപ്പാത, സോളാര്‍ ലൈറ്റുകള്‍ തുടങ്ങിയവ കോളനികളില്‍ പൂര്‍ത്തീകരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് പണി പൂര്‍ത്തീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.