പച്ചക്കറി വിളവെടുപ്പുമായി മുനമ്പം ജനമൈത്രി പോലീസ്

സ്വന്തം ലേഖകൻ -

മുനമ്പം>>> മുനമ്പം ജനമൈത്രി പോലീ സ് സ്റ്റേഷനിലെ പച്ചക്കറി തോട്ടത്തിൽ നിന്നും  വഴുതനങ്ങ വിളവെടുത്തപ്പോ ൾ നട്ടുനനച്ചു വളർത്തിയ ഉദ്യോഗസ്ഥ ർക്ക് അഭിമാനം. വളപ്പിൽ കാലങ്ങളാ യി തരിശായി കിടന്നിരുന്ന ഭൂമി കൃഷി ക്കുപയുക്തമാക്കി ചീര, പച്ചക്കറി,വാഴ, പപ്പായ എന്നിവയാണ്  കൃഷി ചെയ്ത ത്. ജോലിയിലുള്ള ഇടവേളകളിലും വി ശ്രമസമയത്തുമെല്ലാം നിലമൊരുക്കാ നും നനക്കാനും വളമിടാനും ഒക്കെ പോലീസുദ്യോഗസ്ഥർ ഉത്സാഹിച്ചു. ചീര വിളവെടുപ്പ് ആരംഭിച്ചിട്ട് നാളുകളാ യി, വാഴയും പപ്പായയുമൊക്കെ നന്നാ യി വളർന്നു വരുന്നു, മറ്റു ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്ക റിയിൽ ആദ്യഘട്ടമായി വഴുതനയാണ് തിങ്കളാഴ്ച വിളവെടുത്തത്. സ്റ്റേഷൻ വളപ്പിൽ ഉപയോഗമില്ലാതെ കിടക്കുന്ന കൂടുതൽ ഭൂമിയിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കോവിഡ് കാലത്ത് റൂറൽ ജില്ലാ പോലിസ് മേധാവി കെ കാർത്തിക് നടപ്പിലാക്കിയ കിച്ചൻ ഗാർഡൻ ചലഞ്ച് ജില്ലയിലെ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചിരിന്നു.  മുനമ്പം എസ്.എച്ച്.ഒ  എ കെ സുധീർ, എസ്.ഐമാരായ വി.ബി റഷീദ്, കെ.എസ്ജോഷി, വി.പി  രഞ്ചിത് എ എസ്. ഐ ടി.എസ് സിജു, എം. എസ് ഷാൻ കൂടാതെ സ്റ്റേഷനിലെ മറ്റു പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →