പകർപ്പവകാശ നിയമം ലംഘിച്ചു; കേന്ദ്ര ഐ.ടി. മ ന്ത്രി രവിശങ്കർ പ്രസാദിന്റെ അ ക്കൗണ്ട് മരവിപ്പി ച്ച് ട്വിറ്റർ; വിലക്ക് പിന്നീട് നീക്കി – അക്കൗണ്ട് മര വിപ്പിച്ച സംഭവ ത്തിൽ ട്വിറ്ററിനോ ട് വിശദീകരണം തേടുമെന്ന് ശശി തരൂർ

പി.എ. സോമൻ -

ന്യൂഡൽഹി>>> കേന്ദ്ര ഐ. ടി മന്ത്രി രവിശങ്കര്‍ പ്രസാദി ന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി. പാര്‍ലമെന്ററി സ്റ്റാന്‍ ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂര്‍ എം.പി.മന്ത്രി യുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ ആരാ യുമെന്നാണ് ശശി തരൂര്‍ വ്യ ക്തമാക്കിയത്.

നേരത്തെ വൈറലായ റാസ്പുട്ടിന്‍ വീ ഡിയോ പങ്കുവെച്ചപ്പോഴും സമാനമായ രീതിയില്‍ തന്റെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരു ന്നെന്ന് ശശി തരൂര്‍ പറ ഞ്ഞു.

ഒരു മണിക്കൂറില്‍ അധികമാണ് കേന്ദ്രമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. മന്ത്രി തന്നെയാണ് തന്റെ അക്കൗണ്ട് ഒരു മണിക്കൂറോളം തനിക്ക് ഉപയോഗിക്കാനായില്ലെന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

യു.എസ്.എയുടെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമം ലംഘിച്ചതിനാ ലാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗ ണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റര്‍ നല്‍കിയ വിശദീകരണം. അക്കൗണ്ട് ലഭിക്കാന്‍ ട്വിറ്ററിന്റെ കോപ്പി റൈറ്റ് പോ ളിസി വീണ്ടും റിവ്യൂ ചെയ്യണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടതായി രവിശ ങ്കര്‍ പിന്നീട് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പി ക്കുന്നത് അവര്‍ അഭിപ്രായ സ്വാതന്ത്ര്യ ത്തിനെ മാനിക്കുന്നവരല്ലെന്നും സ്വന്തം അജണ്ട പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യ മുള്ളവരാണെന്നുമാണ്. അവര്‍ വര യ്ക്കുന്ന നിയന്ത്രണ രേഖ നിങ്ങള്‍ ലം ഘിച്ചാല്‍ നിങ്ങളെ അവര്‍ അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ഏകപക്ഷീയമായി നീക്കംചെയ്യുമെന്നും അക്കൗണ്ട് തിരി ച്ചു കിട്ടിയതിന് പിന്നാലെ രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സ്വ കാര്യ നയം സംബന്ധിച്ച്കഴിഞ്ഞ കുറെ നാളുകളായി വലിയ പോര് നടക്കുന്ന തിനിടയിലാണ് ഐ.ടി. മന്ത്രിയുടെ അ ക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്ത നടപടി ഉണ്ടായതെന്നത് ശ്രദ്ദേയമാണ്.