
തിരുവനന്തപുരം>>> ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് വൈകിയതോടെ സംസഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 21 ന് രൂപപ്പെടുമെന്ന് പ്രതീക്ഷിച്ച ന്യൂനമര്‍ദ്ദം വൈകിയതോടെയാണ് സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത്. ന്യൂനമര്‍ദ്ദം രണ്ട് ദിവസം വൈകിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഹാരാഷ്ട്ര മുതല്‍ കര്‍ണാടക തീരം വരെയുളള ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനത്താല്‍ മഴ തുടരും. രണ്ട് ജില്ലകളില്‍ ആണ് നാളെ യെല്ലോ അലേര്‍ട്ട്. കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ആണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കാറ്റിന്‍റെ വേഗത കേരള തീരത്ത് 60 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്.
