നേര്യമംഗലത്ത് കാട്ടാനയുടെ പരാക്രമം

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>> നേര്യമംഗലത്ത് കാട്ടാനയുടെ വിളയാട്ടം.നേര്യമംഗലം ടൗണിന് സമീപം ഇടുക്കി റോഡിൽ ശനിയാഴ്ച വൈകിട്ട് ആണ് ആനയിറങ്ങിയത്.ഒറ്റ കൊമ്പൻ എന്നാണ് നേര്യമംഗലം നിവാസികൾ പറയുന്നത് . വിവരമറിഞ്ഞ് വനപാലകർ എത്തിയതോടെ ഒറ്റ കൊമ്പൻ ദേശീയപാത കടന്ന് ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങി.

ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ ഒറ്റ കൊമ്പൻ തെങ്ങ് ഉൾപ്പെടെ കൃഷിയും നശിപ്പിച്ചു. തുടർന്ന് മതിലും ഫെൻസിങ്ങും തകർത്ത് ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് പോയി.
പെരിയാർ നീന്തിക്കടന്ന് ഇക്കരെയെത്തിയതാകാം കാട്ടാന എന്നാണ് സംശയം.
കുറച്ചുനാൾ മുമ്പും കാട്ടാന കൃഷിതോട്ടത്തിൽ എത്തിയിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →