നേര്യമംഗലം വന മേഖലയിൽ മാലിന്യം തള്ളിയ രണ്ടു പേർ പിടിയിൽ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം നേര്യമംഗലം വനമേഖലയിൽ മാലിന്യം തള്ളിയ രണ്ട് പേരെ വനപാലകർ പിടികൂടി.കൊച്ചി-ധനുഷ് കോടി ദേശീയപാതക്കരികിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില വാളറ ഫോറെസ്റ് സ്റ്റേഷൻ പരിധിയിൽപെട്ട ചീയപ്പാറ ഭാഗത്ത് വനമേഖലയിലാണ് വാഹനത്തിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തിൽ ആലപ്പുഴ ഒറ്റപ്പുന്ന ഭാഗത്ത് താമസം സനീഷ്, ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് താമസം വിഷ്ണുപ്രസാദ് എന്നിവരെയാണ് വനം വകുപ്പിൻ്റെ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ വാളറ ഫോറസ്റ് സ്റ്റേഷൻ സ്റ്റാഫ് രാത്രികാല പരിശോധനക്കിടെയാണ് അടിമാലിയിൽ നിന്നും ശേഖരിച്ച കക്കൂസ് മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് വനമേഖലയിലെ ചീയപ്പാറ ഭാഗത്ത് നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടത്. വനപാലകരെ കണ്ടതോടെ അവിടെ നിന്ന് വാഹനവുമായി രക്ഷപ്പെട്ട പ്രതികളെ തലക്കോട് ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ വച്ച് വാഹനം സഹിതം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുതു. മാലിന്യം തള്ളിയ കേസ്സിൽ ഇനിയും ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യുവാനുണ്ടെന്ന് വനപാലകർ പറഞ്ഞു. വാളറ ഫോറസ്റ്റ്സ്റ്റേ ഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയ് ആർ, സെക്ഷൻ ഫോറെസ്റ് ഓഫീസർ സുനി പി.എ, ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ അരുൺരാജ് എ, സച്ചിൻ സി. ഭാനു, വനം വകുപ്പ്വാ ച്ചർമാരായ അലിക്കുഞ്ഞ് കെ.എ, സനീഷ് പി.ആർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി കേസ് എടുത്തത്. കൊച്ച-ധനുഷ് കോടി ദേശീയപാതക്ക് ഇരു വശവും വരുന്ന നേര്യമംഗലം വനമേഖലയിൽ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പിടി കൂടുവാനായി രാത്രികാല പട്രോളിംഗ് നടത്തി വരുന്നതായും, മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും നേര്യമംഗലം റേഞ്ച് ഓഫീസർ അരുൺ കെ. നായർ അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *