കോതമംഗലം >>>ഇടുക്കി ജില്ലയു മായി അതിർത്തി പങ്കിടുന്ന നേര്യമം ഗലം ടൗണിൽ സൗന്ദര്യവത്കരണ നടപടികൾ പുരോഗമിക്കുന്നു.സൗന്ദ ര്യവത്കരണ നടപടികളുടെ ഭാഗമായി ടൗണിൽ റോഡിന് ഇരുവശവും 600 മീറ്റർ നീളത്തിൽ ഇൻ്റർലോക്ക് കട്ട വിരിച്ചുള്ള നിർമ്മാണ പ്രവർത്തികളാ ണ് പുരോഗമിക്കുന്നത്.20 ലക്ഷം രൂപയുടെ സൗന്ദര്യവത്കരണ നടപടികളാണ് നേര്യമംഗലം ടൗണിൽ നടക്കുന്നത്.ഇവയുടെ നിർമ്മാണ പ്രവർത്തികൾ ആന്റണി ജോൺ എം എൽ എ വിലയിരുത്തി.ദേശീയപാത വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അ ലൻ സേവ്യർ,ഓവർസിയർ കെ കെ സജി എന്നിവർ എം എൽ എ യോടൊ പ്പം ഉണ്ടായിരുന്നു.