നേര്യമംഗലം കൃഷി ഫാമിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിലെ 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കർഷക പഠന കേന്ദ്രം/ഗസ്റ്റ് ഹൗസ് – 390 ലക്ഷം,കൊക്കോ, നാളികേരം,ചിപ്സ് ഉത്പാദന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചെറുകിട മൂല്യ വർദ്ധിത ഉത്പാദന കേന്ദ്രം – 140 ലക്ഷം, സംയോജിത കൃഷി വികസന സമ്പ്രദായം – 175 ലക്ഷം,ഹൈടെക് അഗ്രികൾച്ചറൽ ഫാർമിംഗ് (പോളി ഹൗസ്,റെയിൻ ഷെൽറ്റർ,മിസ്ട് ചേംബർ) – 110 ലക്ഷം, ചെക്ക് ഡാം നിർമ്മാണം – 185 ലക്ഷം  എന്നീ പദ്ധതികളാണ് നേര്യമംഗലം കൃഷിഫാമിൽ നടപ്പിലാക്കുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ (ഫാംസ്) അനിതകുമാരി,ഫാം സൂപ്രണ്ട് സൂസൻ ലീ തോമസ്,കൃഷി ഓഫീസർ (നേഴ്സറി) ശിൽപ ട്രീസാ ചാക്കോ,അസിസ്റ്റൻ്റ് പ്രോജക്റ്റ് എഞ്ചിനീയർ അശ്വതി രവി,അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫീസർ സാജു കെ സി,കൃഷി അസിസ്റ്റൻ്റ് ബിജോയ് പി കെ,യൂണിയൻ പ്രതിനിധികളായ പി എം ശിവൻ,എം വി ജേക്കബ്,പി റ്റി ബെന്നി,സൂസി കെ ജോൺസൺ,ജോഷി പോൾ,സേവ്യർ, റഫീഖ്,സുരേഷ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവേൽ സ്വാഗതവും,(ഫാംസ് )കൃഷി ഓഫീസർ അരുൺ പോൾ നന്ദിയും പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *