നെല്ലിമറ്റത്ത് പച്ചക്കറി സംഭരണ വിപണന കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് ഉയർന്ന വില ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ വിളകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുകയാണ്.16 ഇനം വിളകൾക്കാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ മേഖലയുമായി സഹകരിച്ച് വിപണന കേന്ദ്രങ്ങൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻ്റെ ഭാഗമായി കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സൗമ്യ സനൽ,അഗ്രിക്കൾച്ചർ ഓഫീസർ മനോജ് ഇ എം,ഷിബു പടപ്പറമ്പത്ത്,ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ,ബോർഡ് മെമ്പർമാരായ മാണി പി കെ,ലെവൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *