കോതമംഗലം >>>അമ്മിണി കുട്ടപ്പൻ, മാരിയേലിൽ എന്ന കർഷകയുടെ അഞ്ഞൂറോളം കുലച്ച വാഴകളാണ് കനത്ത കാറ്റിലും മഴയിലും പൂർണ്ണമായും നശിച്ചത്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. പാകമാവാത്ത കുലകളാണ് പൂർണ്ണമായും നശിച്ചത്.
ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീലാ പോൾ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു,
നെല്ലിക്കുഴി കൃഷി ഉദ്യോസ്ഥരായ എൻ. എം. ഏലിയാസ്, റഷീദ് ടി.എം എന്നിവർ കൃഷിയിടം പരിശോധിച്ച് നാശനഷ്ടം വിലയിരുത്തി.
ഇൻഷ്വർ ചെയ്ത വാഴകളാണ് എന്നത് നാശനഷ്ടത്തിൽ ചെറിയ ആശ്വാസമാകുന്നു. വാഴ ഒന്നിന് ഇഷുറൻസ് ഇനത്തിൽ 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി 100 രൂപയും പ്രകാരം കർഷനു ലഭിക്കുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.