നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.8 കിലോ കഞ്ചാവ് പിടികൂടി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചൊവ്വാഴ്ച്ച വെളുപ്പിന് 4.8 കിലോ കഞ്ചാവ് പിടികൂടി. ചാവക്കാട് സ്വദേശി ഷഹീൽ മുഹമ്മദ് എന്ന യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് . സിഐഎസ്എഫ് ആണ് കഞ്ചാവ് കണ്ടെത്തിയത്. ചെക്കിൻ ചെയ്ത ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എയർ അറേബ്യ വിമാനത്തിൽ വെളുപ്പിന് മൂന്നു മണിക്ക് ഷാർജയിലേക്ക് പോകാൻ എത്തിയതായിരുന്നു ഷഹീൽ . കഞ്ചാവ് സിഐഎസ്എഫ്, നർക്കോട്ടിക് കൺട്രോൾ ബ്യുറോയ്‌ക്ക് കൈമാറി.നർക്കോട്ടിക് ബ്യൂറോയുടെ കാക്കനാട്ടെ ഓഫീസിൽ ഷഹീലിനെ ചോദ്യം ചെയ്‌തുവരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *