Type to search

നൂറുമേനി വിജയം കരസ്ഥമാക്കിയ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനു മോദനവുമായി ആന്റണി ജോൺ എംഎൽ എ

News

കോതമംഗലം>>> എസ്എസ്എൽസി യിൽ തുടർച്ചയായ നാലാം വർഷവും നൂറുമേനിയും 52 ഫുൾ എ പ്ലസ് നേട്ടവു മായി വിജയക്കുതിപ്പു നടത്തിയ ചെറു വട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനവുമായി ആന്റ ണി ജോൺ എംഎൽഎ എത്തി.124 വി ദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഇവി ടെ മുഴുവൻ പേരും വിജയിക്കുകയും 52 എപ്ലസ് നേടുകയും ചെയ്ത മികവി നെ അഭിനന്ദിക്കാനെത്തിയ എംഎൽ എ സ്കൂൾ അധികൃതർക്ക് മധുരം വിള മ്പി സന്തോഷം പങ്കിട്ടു.കോവിഡ് നിയ ന്ത്രണ പശ്ചാത്തലത്തിൽ വിദ്യാർത്ഥി കളെ പങ്കെടുപ്പിക്കാതെ നടത്തിയ ചട ങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ് ഘാടനം ചെ യ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം അദ്ധ്യക്ഷത വഹി ച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ എ നൗഫൽ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ടി എൻ സിന്ധു,പിടിഎ പ്രസിഡന്റ് സലാം കാ വാട്ട്,മദേഴ്സ് പി ടി എ പ്രസിഡന്റ്റംല ഇബ്രാഹീം,യൂസഫ് കാട്ടാംകുഴി, സി എ മുഹമ്മദ്,നസീമ എൻ പി എന്നിവർ സം സാരിച്ചു. കോതമംഗലം വിദ്യാഭ്യാസ ഉപ ജില്ല യിൽ ഏറ്റവും കൂടുതൽ വിദ്യാർ ത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പി ച്ച സർക്കാർ വിദ്യാലയമെന്ന ഖ്യാതി മു ൻ വർഷങ്ങളേപ്പോലെ ഇത്തവണയും ഈ സ്കൂൾ നില നിർത്തി.അതോടൊ പ്പം ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേ ടിയ സർക്കാർ സ്കൂളെന്ന ചരിത്ര നേട്ട വും 52 പേരുടെ വൻ അംഗ സംഖ്യയിലൂ ടെ ചെറുവട്ടൂർ ജി എം എച്ച് എസ് എസ് ന്റെ വിജയ മു ന്നേറ്റത്തിന് മാറ്റു കൂട്ടു ന്നതായി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.