
മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷക്കുള്ള തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 11ന് പരീക്ഷ നടത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുക് മാണ്ഡവ്യ അറിയിച്ചു. ഏപ്രില്‍ 18ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

Follow us on