നിളയെ പ്രണയിക്കുന്നവർക്ക് വേണ്ടി “ക്വിസ് ഭാരതപ്പുഴയുമായി” എബിൻ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> കേരളത്തിലെ രണ്ടാ മത്തെ നീളം കൂടിയ നദിയായ ഭാരത പ്പുഴയുടെ സമഗ്ര വിവരങ്ങൾ ചോദ്യോ ത്തര രൂപത്തിൽ രസകരമായി അവത രിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ പുസ്ത കമാണ് “ക്വിസ് ഭാരതപ്പുഴ”.715ചോ ദ്യോത്തരങ്ങൾ അടങ്ങിയിട്ടുള്ള പു സ്തകം രചിച്ചിരിക്കുന്നത് എറണാകു ളം പെരുമ്പാവൂർ സ്വദേശിയായ കെ. ഐ .എബിൻ ആണ്.കഴിഞ്ഞ പത്ത്‌ വർഷമായി നിളയിലെ വിവിധ പ്രദേശ ങ്ങൾ എബിൻ  നിരന്തരമായി സന്ദർശി ച്ചു കാര്യങ്ങൾ മനസ്സിലാക്കി ആണ് പുസ്തകം എഴുതി ഇരിക്കുന്നത്. പുഴ യുടെ മനോഹരങ്ങളായ ഫോട്ടോകൾ ആണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. പരിസ്ഥിതിയുമായി ബന്ധ പ്പെട്ട വിവരങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് അനുബന്ധ വിവരങ്ങൾ ബോക്സിലും കൊടുത്തിട്ടുണ്ട്. 

യെസ് പ്രസ്സ് ബുക്ക്സ് പെരുമ്പാവൂർ കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ  പുസ്തകത്തിന് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് എബിൻ പറയുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകം കൂടി ആണ് ഇത്. നിളയെ പ്രണയിക്കുന്ന എല്ലാവർക്കുമായി ഈ പുസ്തകം പ്രത്യേകം സമർപ്പിക്കുന്നു.സഞ്ചാരിയും എഴുത്തുകാരനും ടൂറിസം അധ്യാപകനുമായ കെ. ഐ. എബിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്. കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടിയാണ് എബിൻ.പുസ്തകം തപാലിൽ ലഭിക്കുന്നതിന് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9496741776 ആണ്. പുസ്തകത്തിന്റെ ഒരു കോപ്പിയുടെ വില നൂറ് രൂപയാണ്. ഗൂഗിൾ പേ വഴി പേയ്‌മെന്റ് അടക്കാം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →