നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക്കെതിരെ കാപ്പ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> ആറ് വർഷത്തി നുള്ളിൽ പത്തോളം ക്രിമിനൽ കേസു കളിൽ പ്രതിയായ കൊമ്പനാട് ക്രാരി യേലി മാനാംകുഴി വിട്ടിൽ ലാലു (27) വിനെ കാപ്പ ചുമ ത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോ ർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, പെരുമ്പാവൂ ർ, ഊന്നുകൽ സ്റ്റേഷനുകളിലായി കൊലപാതകശ്ര മം, ദേഹോപദ്രവം, അടിപിടി, സ്ത്രീക ൾക്കെതി രെയുള്ള അതിക്രമം, ആയു ധം കൈവശം വയ്ക്കൽ, കവർച്ച തുട ങ്ങിയ കേസുകൾ ഇയാൾക്കെതിരെ യുണ്ട്.  കഴിഞ്ഞ ജൂലൈയിൽ കുറുപ്പം പടിയിൽ എതിരാളികളിലൊരാളായ അമലിനെ  നാടൻ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേ സിൽ കുറുപ്പംപടി സ്റ്റേഷനിൽ കൊല പാതക ശ്രമത്തിന് ലാലുവി നെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് കാപ്പ ചുമത്തിയത്. അമലും കാപ്പ ചുമത്ത പ്പെട്ട് ഒക്ടോബർ അവസാനം മുതൽ ജയിലിലാണ്. സി.ഐ കെ. ആർ. മനോ ജ്, എസ്.ഐ ജിതിൻ ചാക്കോ, സി.പി.ഒ മാഹിൻഷാ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമാ യി ഇതുവരെ കാപ്പ നിയമകാരം 19 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു വെന്നും 23 പേരെ നാടുകടത്തിയെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തി ക് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടു തൽ പേർക്കെതിരെ നടപടിയുണ്ടാകും

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →