നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ കര്‍ശന നടപടി

web-desk - - Leave a Comment

ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി റൂറല്‍ പോലീസ്. എറണാകുളം റൂറൽ ജില്ലയിലെ പാറമടകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്, ഡി.വൈ.എസ്.പി മാർക്കും എസ്.എച്ച്.ഓ മാർക്കും നിർദ്ദേശം നൽകി. നിലവിൽ പ്രവർത്തിക്കുന്ന പാറമടകളുടെ ലൈസൻസ് പരിശോധിക്കും. ലൈസൻസിൽ പറയുന്ന നിബന്ധനകളോടെയല്ല പ്രവർത്തിക്കുന്നതെങ്കിൽ കർശന നടപടി സ്വീകരിക്കും. പാറമടയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ അനുവദനീയമായതിലും അധികമുണ്ടെങ്കിൽ എക്സ്പ്ലൊസീവ് ആക്ട് പ്രകാരം നടപടി എടുക്കും. ഇവ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കും. ഇവയുടെ സുരക്ഷാ പരിശോധന ടത്തും. പ്രത്യേകം തയ്യാറാക്കിയ മഗസിനുകളിൽ തന്നെ വേണം വെടിമരുന്ന് സൂക്ഷിക്കുവാന്‍. ഈ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്യമുള്ളവരെ മാത്രമേ ഇതിന് നിയോഗിക്കാവൂവെന്ന് എക്സ്പ്ലൊസീവ് ആക്ടില്‍ പറയുന്നുണ്ട് ഇത് ഉറപ്പുവരുത്തും. അളവിലുമധികം പാറ പൊട്ടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ജോലിക്കാരുടെ സുരക്ഷ ഉടമസ്ഥർ ഉറപ്പു വരുത്തുകയും വേണമെന്നും എസ്.പി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *