നിയമപരിരക്ഷ നഷ്ടപ്പെട്ട് ട്വിറ്റര്‍, സാമൂഹികസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റ് വന്നതിനെതിരെ കേസ്

സ്വന്തം ലേഖകൻ -

ന്യൂഡല്‍ഹി>>> ഇന്ത്യയില്‍ സാമൂഹിക മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള പുതിയ നിയമം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതിനെ തുട‌ന്ന് സാമൂഹികമാദ്ധ്യമ ഭീമനായ ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായി. ഇതിനെ തുടര്‍ന്ന് സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിന് എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.

മേയ് 25ന് നിലവില്‍ വന്ന പുതിയ നിയമം പാലിക്കാന്‍ ട്വിറ്റര്‍ ഇതു വരെയായും തയാറായിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സൂഫി അബ്ദുള്‍ സയിദ് എന്ന ഒരു മുസ്ലീം വൃദ്ധന്‍ ആക്രമണത്തിന് വിധേയനായ ഒരു ട്വീറ്റ് മാറ്റാന്‍ ട്വിറ്റര്‍ തയാറായില്ല എന്ന കാരണത്താലാണ് രാജ്യത്ത് ആദ്യമായി ട്വിറ്ററിന് എതിരെ ഒരു കേസ് രജിസ്റ്റ‌ര്‍ ചെയപ്പെട്ടത്. ഒരു കൂട്ടം അക്രമികള്‍ തന്നെ രാത്രി തടഞ്ഞു നിറുത്തുകയും താടി വടിച്ച ശേഷം ‘ജയ് ശ്രീറാം’ എന്നും ‘വന്ദേ മാതരം’ എന്നും ഉറക്കേ പറയാന്‍ അക്രമികള്‍ തന്നോട് ആവശ്യപ്പെടുകയും ചെയുകയായിരുന്നു എന്ന് സയിദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിരവധി അറിയിപ്പുകള്‍ കൊടുത്തിട്ടും ട്വിറ്റര്‍ ഈ പോസ്റ്റ് നീക്കാന്‍ തയാറായില്ലെന്ന അധികൃതര്‍ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →