നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ  >>> കൂത്താട്ടുകുളം – മൂവാറ്റുപുഴ എം സി റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത്  തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചക്ക് 2 ഓടെ ഉന്നകുപ്പ വളവിൽ ആയിരുന്നു അപകടം ഉണ്ടായത്. ചാലക്കുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന 2 പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോൾ കാർ നിയന്ത്രണം വിട്ട് വൈദുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു .ഇതേതുടർന്ന് തകർന്ന വൈദുതി പോസ്റ്റ്‌ റോഡിലേക്ക് പതിച്ച് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *