നിക്ഷേപകര്‍ വീണ്ടും ചതിക്ക പ്പെടുന്നു ; കേരള ത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

web-desk -

ന്യുഡല്‍ഹി>>കേരളത്തിലെ 204 നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. മധ്യതിരുവിതാംകൂറിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. അംഗീകാരമില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ നിധി കമ്പിനികളുടെയും വിവരം മംഗളം ന്യൂസ് (www.mangalamnewsonline.com) നാളെ പുറത്തു വിടുന്നു. കേരളത്തിലെ നിക്ഷേപകര്‍ വന്‍ തട്ടിപ്പിന് ഇരയായിക്കഴിഞ്ഞു.
നിധി കമ്പിനികളുടെ മറവില്‍ കേരളത്തില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണ്. എന്നാല്‍ ഈ വിവരം യഥാസമയം ജനങ്ങളിലേക്ക് എത്തുന്നില്ല. മുന്‍നിര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കോന്നി പോപ്പുലര്‍ ഫിനാന്‍സും പ്രവര്‍ത്തിച്ചത് ഹൈക്കോടതി ഉത്തരവിലൂടെയാണ്. പോപ്പുലര്‍ കമ്പിനിയില്‍ നിക്ഷേപിച്ചവര്‍ ഇന്ന് കോടതിയും സമരവുമായി നീങ്ങുകയാണ്. നിക്ഷേപകര്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം പോപ്പുലര്‍ ഉടമകള്‍ കയ്യിലാക്കി ധൂര്‍ത്തടിച്ചു. ഇതെ അവസ്ഥ തന്നെയാണ് ഇനിയും നിക്ഷേപകരെ കാത്തിരിക്കുന്നത്.