നാല് തവണ സംസാരിച്ചു മാനസ അവഗണിച്ചതോടെ രഖിലിന് പകയായി; വെളിപ്പെടുത്തലുമായി സുഹൃത്ത്

ന്യൂസ് ഡെസ്ക്ക് -

കണ്ണൂര്‍>>> മാനസ കൊല്ലപ്പെടുന്നതിന് തൊട്ട് അടുത്ത ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്‍റെ കമ്ബനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്‍ വെളിപ്പെടുത്തി. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ വ്യക്തമാക്കി. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. പക്ഷെ, തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും ആദിത്യന്‍ പറയുന്നു.

മാനസയെ രഖില്‍ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകര്‍ന്ന ശേഷമെന്ന് സഹോദരന്‍ പറയുന്നത്. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രഖില്‍ തയ്യാറായിരുന്നില്ല. അതേസമയം മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →