നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ. തിരുവന ന്തപുരം, തൃശൂർ, എറണാകുളം, മലപ്പു റം ജില്ലകളിൽ ഞായറാഴ്ച അർധരാ ത്രി ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവ രും.

മറ്റു പത്തു ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും. ജില്ലകളിലേക്കു പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാ കൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനിൽക്കുക, മാസ്ക് ധരിക്കാ തിരിക്കുക തുടങ്ങി കോവിഡ് നിയന്ത്ര ണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയൻ പറഞ്ഞു.

ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലക ളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പൊലീസ് ഉദ്യോഗസ്ഥ ർക്കു നൽകും. ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്വാറന്റീൻ ലം ഘിക്കുന്നതു കണ്ടെത്താൻ ജിയോ ഫെൻസിങ് ഉപയോഗിക്കും. ക്വാറന്റി നിൽനിന്ന് പുറത്തിറങ്ങാൻ സഹായി ക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കും. ആവശ്യക്കാർക്കു ഭക്ഷണമെത്തിക്കുന്നത് വാർഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

മരുന്നുകടയും പെട്രോൾ പമ്പും തുറ ക്കും. പത്രവും പാലും 6 മണിക്കു മുൻപ് വീടുകളിൽ എത്തിക്കണം.വീട്ടു ജോലി ക്കാർ ഹോംനഴ്സ് എന്നിവർക്കു ഓൺ ലൈൻ പാസ് നൽകും. പ്ലമർ, ഇലക്ട്രീ ഷ്യൻ എന്നിവർക്കും പാസ് വാങ്ങി അടി യന്തര ഘട്ടത്തിൽ യാത്ര ചെയ്യാം.വിമാ നത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര അനുവദിക്കും.

ബേക്കറി, പലവ്യജ്ഞനക്കട ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ് സർക്കാ ർ നിർദേശം. ബാങ്കുകൾ ചൊവ്വ,വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുക ൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവി ലെ 10 മുതല്‍ ഉച്ചയ്ക്കു 1 മണിവരെ പ്രവർത്തിക്കാം. ജില്ലകളുടെ അതിർ ത്തി അടയ്ക്കും. തിരിച്ചറിയൽ കാർഡ് കാണിക്കുന്ന അത്യാവശ്യ യാത്രക്കാർ ക്കുമാത്രം അനുമതി നൽകും.കണ്ടൈ ൻമെന്റ് സോണിൽ അകത്തേക്കും പു റത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →