നാമജപ പ്രതിഷേധം

web-desk -

കോതമംഗലം>>>ശബരിമല, മാളിക പ്പുറം മേൽശാന്തി നിയമനത്തിലെ ജാതിവ്യവസ്ത ഒഴിവാക്കി താന്ത്രിക പൂജ വിധികളിൽ പ്രാവീണ്യമുള്ള യോ ഗ്യരായവർക്ക് അവസരം നൽകുക, കോടതി വിധി നടപ്പിലാക്കുക, ദേവസ്വം ബോർഡിൻ്റെ പിടിവാശി അവസാനി പ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയി ച്ചും, വൈദീക യോഗം അംഗങ്ങളുടെ അപേക്ഷകൾ മലയാള ബ്രാഹ്മണൻ അല്ലെന്ന കാരണത്താൽ തിരസ്കരിച്ച തിനെതിരെയും എസ് എൻ ഡി പി വൈ ദീക യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കോതമംഗലം യൂണിയൻ വൈദീക യോഗം തൃക്കാരിയൂർ ദേവസ്വം ബോർ ഡ്‌ എ സി ഓഫീസിന് മുന്നിൽ നാമജ പപ്രതിഷേധം നടത്തി.

എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ സെക്രട്ടറി പി എ സോമൻ ഉദ്ഘാടനം ചെയ്ത പ്രതിഷേധ ചടങ്ങി ൽ, വൈദീ ക യോഗം കോതമംഗലം യൂണിയൻ പ്രസിഡൻ്റ് ബ്രഹ്മശ്രീ. നിമേ ഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗ ത്തിൽ ലൈക്ക് ശാന്തി, അജേഷ് ശാ ന്തി, സുമേഷ് ശാന്തി,രജീഷ് ശാന്തി, മനു ശാന്തി, ജീവൻ ശാന്തി, അജേഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു.