നാടോടി പാലത്തിന് സമീപം പെരിയാ ർവാലി കനാലിൽ സ്റ്റുഡിയോ ഉടമ മരിച്ച സംഭവത്തിൽ ഒരാൾ പോലിസ് കസ്റ്റഡിയിൽ

web-desk -

കോതമംഗലം>> നാടോടി പാലത്തിന് സമീപം പെരിയാർ വാലി കനാലിൽ ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ മരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ

പിണ്ടിമന പഞ്ചായത്ത് 3 ആം വാർഡ്‌ സ്വദേശി പുത്തൻപുരക്കൽ ജോയിയുടെ മകൻ എൽദോ ജോയി (27) ആണ് കസ്റ്റഡിയിലുള്ളതെന്ന് സൂചന

മരണപ്പെട്ട സ്റ്റുഡിയോ ഉടമയിൽ നിന്നും എൽദോ ജോയി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു, ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം