നമ്മുടെ മൂവാറ്റുപുഴ ലോഗോ പ്രകാശനം നടന്നു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ >>>ഈ നാടിന്റെ ഭൂതകാ ലത്തെയും വർത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ഒരു പുതിയ മുഖവു മായിട്ടാണ് ഈ ലോഗോ ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്. മൂന്ന് ആറുക ൾ കൂടി ചേർന്ന് ഒരു പുഴയായി ഒഴുകു ന്ന ഇടമാണ് “മൂവാറ്റുപുഴ “. നമ്മുടെ നാടിന്റെ സംസ്കൃതിയുടെ അടയാ ളമായ ഏഷ്യയിലെ ആദ്യകോൺക്രീറ്റ് പാലം ഒരു നൂറ്റാണ്ടിലേറെകാലമായി നമുക്ക് മുൻപിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട്. മൂവാറ്റുപുഴയുടെ ചരിത്രത്തെയും, ഭൂമിശാസ്ത്രത്തെയും അടയാളപ്പെടുത്തുന്നതാണ്  നമ്മുടെ മൂവാറ്റുപുഴക്കു വേണ്ടി സൃഷ്ടിച്ച ഈ ലോഗോ. നമ്മുടെ മൂവാറ്റുപുഴയെ എം എന്ന അക്ഷരം കൊണ്ടും പഴയ പാലത്തെയും അതിന്റെ കീഴെ ഒന്നിക്കുന്ന മൂന്ന് പുഴകളേയും ആകാരം കൊണ്ടും ഈ ലോഗോ ദൃശ്യവത്കരിക്കുന്നു. മാറുന്ന കാലത്തിനൊപ്പം മാറുന്ന കാലത്തിന്റെ കലക്കൊപ്പം നമ്മളും നമ്മുടെ ഈ നഗരവും മാറുന്നുവെന്നത് ഒരു വസ്തുതയാണ്. മൂവാറ്റുപുഴയിലെ പഴയ പാലത്തിൽ വച്ച് മൂവാറ്റുപുഴയുടെ ചരിത്രകാരൻ എസ്. മോഹൻദാസ് ആണ് ഈ ലോഗോ പ്രകാശനം നടത്തി യത്. ചെയർമാൻ എൽദോ ബാബു വട്ടക്കാവിൽ, സെക്രട്ടറി ജേക്കബ് തോമസ് കുട്ടപ്പായി, രോഹൻ. പി. അനിൽ എന്നിവർ സംബന്ധിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *