നന്നായി പഠിക്കണം… പോലീസ് കൂടെയുണ്ട്…

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ >>> നന്നായി പഠിക്ക ണം.. പഠിച്ച് വലിയ ആളാകണം…. ഞങ്ങൾ കൂടെയുണ്ട്.  റൂറൽ ജി ല്ലാ പോലീസ് മേധാവി കെ. കാർ ത്തിക്കിൻ്റെ വാക്കുകൾ കേട്ട് അ ജിതയുടേയും അഭിജിത്തിൻ്റെയും മിഴി നിറഞ്ഞു. പോലീസ് സമ്മാനി ക്കുന്ന മൊബൈൽ ഫോൺ ഏറ്റു വാങ്ങാൻ മുത്തശ്ശിയുമൊത്ത് ജി ല്ലാ പോലീസ് ആസ്ഥാനത്ത് എ ത്തിയതാണ് കുട്ടികൾ.കേസന്വേ ഷണത്തിൻ്റെ ഭാഗമായാണ് പെരു മ്പാവൂർ എസ്.എച്ച്.ഒ സി.ജയകു മാറിൻ്റെ നേതൃത്വത്തിൽ പോലീ സ് വെങ്ങോല ഈച്ചരൻ കവലയി ലുള്ള ഇവരുടെ വീട്ടിലെത്തുന്നത്. ഒരു വർഷം മുമ്പ് നടന്ന അമ്മയു ടെ കൊലപാതകവുമായി ബന്ധ പ്പെട്ട് കുട്ടികളുടെ അച്ചൻ ജയിലി ലാണ്. മുത്തശ്ശിയുടെ സംരക്ഷ ണയിലാണ് കുട്ടികൾ. വീടാണെ ങ്കിൽ ജപ്തി ഭീഷണിയിലും. മു ത്തശി തൊഴിലുറപ്പു പണിക്ക് പോയി കിട്ടുന്ന തുകയാണ് ഏക വരുമാനം. സ്മാർട്ട് ഫോൺ ഇല്ലാ ത്തതിനാൽ ഒൺലൈൻ ക്ലാസി ൽ കൃത്യമായി പങ്കെടുക്കാനും പറ്റുന്നില്ല….. കുട്ടികളുടെ സങ്കടം മനസിലാക്കിയ പോലീസ് സഹാ യിക്കാൻ മുന്നിട്ടിറങ്ങുകയായി രുന്നു. ആദ്യ ഘട്ടമെന്ന നിലയിലാ ണ് ഒരു സ്മാർട്ട് ഫോൺ നൽകി യത്. കടം വീട്ടാൻ ഉദാരമനസ്ക്ക ർ രംഗത്ത് വരുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. പോലീസും കുടും ബത്തെ സഹായിക്കാനുള്ള തയ്യാ റെടുപ്പിലാണ്. പ്ലസ് വൺ വിദ്യാർ ത്ഥിനിയാണ് അജിത. അഭിജി ത്താകട്ടെ ഒമ്പതാം ക്ലാസിലും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *