നക്ഷത്രക്കൂട്ടം കലാസാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റേജ് കലാ കാരന്മാരുടെ കു ടുംബങ്ങൾക്ക് ഓ ണക്കൈനീട്ടം വി തരണം ചെയ്തു

web-desk -

കോതമംഗലം>>>സ്റ്റേജ് കലാകാരന്മാ രുടെ സംഘടനയായ നക്ഷത്രക്കൂട്ടം കലാസാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് കോതമംഗലം നിയോജക മണ്ഡലത്തിലെ അർഹരായ സ്റ്റേജ് കലാകാരന്മാരുടെ കുടുംബങ്ങൾക്ക് ഓണക്കൈനീട്ടം വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

ഡയറക്ടർ റോസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യാതിഥിയായി.ചടങ്ങിൽ കൗൺസിലർ കെ എ നൗഷാദ്,സാമൂഹ്യ – സാംസ്കാരിക – കലാ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചീഫ് കോ ഓർഡിനേറ്റർ നാസർ നെല്ലിമറ്റം സ്വാഗതവും,കോ ഓർഡിനേറ്റർ മനോജ് കോതമംഗലം നന്ദിയും പറഞ്ഞു.