കോതമംഗലം >>> വിദ്യാഭ്യാസ, സാംസ് കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ത സേവന ങ്ങളുടെയും, ലോക് ഡൌൺ കാല ത്തെ ആവിഷ്കാരങ്ങളുടെയും അംഗീ കാരമായി ശ്രേഷ്ഠ ഭാഷാവർഷാച രണത്തിന്റെ ഭാഗമായി നടപ്പാക്കിയ വിജ്ഞാന പോഷണ പദ്ധതിയായ വായന പൂർണിമ ഏർപ്പെടുത്തിയ ദേശപെരുമ പുരസ്‌കാരത്തിന് കോതമംഗലം സ്വദേശി സിജു പുന്നേക്കാട് അർഹനായി.മികച്ച ചിത്രകാരനായാ സിജു, അറിയപ്പെടുന്നൊരു ഗ്രാഫിക് ഡിസൈനർ കൂടിയാണ്. പുരസ്‌കാര സമർപ്പണം നവംബർ 1 ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ വച്ചു ബെന്നി ബഹനാൻ എം പി. നിർവഹിക്കും.