ദേശീയ അധ്യാപക അവാർഡ് ജേതാവ് എം രാമചന്ദ്രൻ നായർ അന്തരിച്ചു………..വിടവാങ്ങിയത് മാതിരിപിള്ളി സ്‌കൂളിലും തർബിയത്ത് സ്കൂളിലുമായി ആയിരങ്ങൾക്ക് വിദ്യ പകർന്ന മാതൃക അധ്യാപകൻ.

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം : ദേശീയ അധ്യാപക അവാർഡ് ജേതാവും, മുവാറ്റുപുഴ തർബിയത് ട്രസ്റ്റ്‌ വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മുൻ പ്രധാനാധ്യാപകനും, പിണ്ടിമന ഗ്രാമ പഞ്ചായത്ത്‌ മുൻ അഗവുമായ പിണ്ടിമന മാനിക്കാട്ട് എം.രാമചന്ദ്രൻ നായർ (74) അന്തരിച്ചു .സംസ്കാരം നാളെ (22/9/20)11 മണിക്ക് വീട്ടു വളപ്പിൽ നടക്കും. മാതിരപിള്ളി സ്കൂൾ അധ്യാപകനായി പ്രവർത്തിക്കുമ്പോൾ പ്രവർത്തന മികവ് കണ്ടു മുവാറ്റുപുഴ തർബിയത്ത് സ്കൂൾ മാനേജുമെന്റ് പ്രധാന അധ്യാപകനായി നിയമിക്കുകയായിരുന്നു.1994 ൽ മികച്ച അധ്യാപകനുള്ള ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.
ബി.ജെ.പി. സ്റ്റേറ്റ് കൗൺസിൽ മെമ്പറും കോതമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമായിരുന്നു. ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുമുണ്ട്.ഭാര്യ : പരേതയായ സതികുമാരി കുഞ്ഞമ്മ. മക്കൾ : ശ്രീകാന്ത് (രാജസ്ഥാൻ ), ശ്രീനാഥ് (കാനഡ ), പരേതനായ ശ്രീജിത്ത്‌. മരുമക്കൾ : വർഷ, ലിന്റു, രമ്യ.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *