ദേശാഭിമാനി ലേഖകന്‍ കെ.ഇ. നൗഷാദിന് യാത്രയപ്പ് നല്‍കി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍>>>ദേശാഭിമാനി ലേഖകനായി രുന്ന കെ.ഇ. നൗഷാദിന് പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി.  പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റും സി.ഐ.ടി.യു. ഏരിയ സെക്രട്ടറിയായും സി.പി.എം. കമ്മറ്റിയംഗവുമായി ചുമതല വഹിക്കുന്ന ഇദ്ദേഹം നിലവിലെ പ്രസ്സ് ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരിയായും കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ (കെ.ജെ.യു) വിന്റെ യൂണിറ്റ് പ്രസിഡന്റ് ആയും ചുമതല വഹിച്ചിരുന്നു.
പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് ദേശാഭിമാനി പത്രത്തില്‍ നിന്നും ചുമതല ഒഴിഞ്ഞത്. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വി.റ്റി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.റ്റി. കൃഷ്ണകുമാര്‍, ക്ലബ്ബ് സെക്രട്ടറി ഷിജു തോപ്പിലാന്‍, ട്രഷറര്‍ സാം കുന്നത്ത്, എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *