ദുരിതം തീരാത്ത ദുരിതം………… ഓൺ ലൈൻ പഠനം പവർകട്ട് വില്ലനാകുന്നു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

അനൂപ് വീപ്പനാടൻ

കൊച്ചി:ലോക്ക് ഡൗണിനു ശേഷം കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ഓൺലൈൻ പഠനമാണ് പുനരാരംഭിച്ചിരിക്കുന്നത്.വീടുകളിൽ വെർച്വൽ ക്ലാസ് മുറികൾ വളർത്തിയെടുക്കാൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കഠിനമായി പരിശ്രമിക്കുമ്പോഴും സംസ്ഥാനത്തൊട്ടാകെയുള്ള വൈദ്യുതി മുടങ്ങൽ മറ്റൊരു പ്രതിസന്ധിയായി മാറുന്നു.ടി.വിയും ഫോണും ഉണ്ടെങ്കിലും കറണ്ട് ഇല്ലെങ്കിൽ എല്ലാം തകിടംമറയും.

കാലവർഷം തുടങ്ങിയതോടെ വൈദ്യുതി ബന്ധം തകരാറിലാകുന്നത് പതിവായി.ഇതോടെ ഓൺലൈൻ പഠനം ത്രിശങ്കുവിലായിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനായി ഏകോപിപ്പിക്കുന്നതിനായി ക്ലാസ് ടീച്ചർമാർ സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പതിവായി കാണപ്പെടുന്ന സന്ദേശങ്ങളിലൊന്ന് വിദ്യാർത്ഥികളുടെയോ, അധ്യാപകരുടെയോ വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് മൂലം ക്ലാസുകൾ നഷ്ടപ്പെടുന്നതിനേക്കുറിച്ചാണ്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പും, മിക്ക സ്കൂളുകളും വിദ്യാർത്ഥികൾക്ക് റെക്കോർഡു ചെയ്ത വെർച്ച്വൽ ക്ലാസുകളിൽ പ്രവേശിക്കാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും കുറച്ച് സ്കൂളുകൾ ഇപ്പോഴും വിദ്യാർത്ഥികൾക്ക് ആ ഓപ്ഷൻ നൽകാൻ വിമുഖത കാണിക്കുന്നുണ്ടത്രേ.

വലിയ തയ്യാറെടുപ്പുകളില്ലാതെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാലും, നല്ല നിലവാരമുള്ള കമ്പ്യൂട്ടറോ സെൽ ഫോണോ ഇല്ലാത്തതിനാലും നിരവധി വിദ്യാർത്ഥികൾ കഷ്ടപ്പെടുന്നതിനിടയിലാണ് പതിവായുള്ള വൈദ്യൂതി മുടക്കം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. വിതരണത്തിനായി ആവശ്യത്തിൽ കൂടുതൽ വൈദ്യുതിയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുമ്പോഴും പല കാരണങ്ങളാൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം അവർക്ക് ഉറപ്പ് നൽകാനാവുന്നില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾ പിന്തുടരുന്ന മിക്ക സ്കൂളുകളും മണിക്കൂറുകളോളം ക്ലാസുകൾ നടത്തുന്നതിനാൽ ഇത്തരം സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വൈദ്യുതി മുടക്കത്തിലൂടെ കടുത്ത പ്രതിസന്ധിയിലാകുന്നത്. വൈദ്യുതി പതിവായി മുടങ്ങുന്നത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ദുരിതത്തിലാക്കുന്നു. ഭാവിയിൽ വൈദ്യുതി വിതരണം തടസമില്ലാതെ ലഭ്യമാക്കാനുള്ള അടിയന്തര പ്രശ്ന പരിഹാര നടപടി വേണമെന്ന ആവിശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *