ദുരന്ത നിവാരണ എൻ.ജി.ഒ.ക്ക് അവാർഡ് നൽകി

web-desk - - Leave a Comment

മൂവാറ്റുപുഴ>>> മൂന്നാർ പെട്ടിമുടി ദുരന്ത മേഖലയിൽ 
സേവനമനുഷ്ഠിച്ച ഐഡിയൽ റിലീഫ് വിംഗിന് (ഐ.ആർ ഡബ്ളിയു) പ്രവർത്തകർക്ക് ,സോഷ്യൽ വെൽഫയർ ഫൗണ്ടേഷൻപുരസ്കാരം നൽകി. മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ യാക്കോബായ സഭമൂവാാറ്റുപുഴ മേഖല ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ അന്തിമോസ് പുരസ്കാര വിതരണം നിർവ്വഹിച്ചു.ഐ.ആർ.ഡബ്ളിയു സംസ്ഥാന ജനറൽ കൺവീനർ വി.ഐ.ഷമീർ , സംസ്ഥാന ദുരന്ത നിവാരണ സമിതി  കൺവീനർ എം.എ.അബ്ദുൽ കരീം, ഇടുക്കി ജില്ലാ ലീഡർ ഷാജി.കെ.സെയ്ത് മുഹമ്മദ് എന്നിവർ പുരസ്ക്കാരം ഏറ്റ് വാങ്ങി.ഡോക്ടർ മാത്യൂസ് മോർ അന്തിമോസ്, വി.ഐ.ഷമീർ , എം.എ.അബ്ദുൽ കരീം, ഷാജി കെ. സെയ്ത് മുഹമ്മദ്, ഇ. എച്ച് .ഹനീഫ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *