ദുരന്തഭൂമിയിൽ ആശ്വാസമായി ആസ്റ്റർ-പീസ് വാ ലി സഞ്ചരിക്കു ന്ന ആശുപത്രി

ന്യൂസ് ഡെസ്ക്ക് -

കൂട്ടിക്കൽ>> ഉരുൾപൊട്ടൽ ദുരിതം വിതച്ച കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ദുരിതബാധിതർക്ക് ആശ്വാസം പകർന്ന് ആസ്റ്റർ പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്‌ ദുരിതബാധിതർക്ക് ഏറെ സഹായമായി.
ഡോക്ടർ, നേഴ്സ്, ഫാർമസിസ്റ്റ് അടക്കമുള്ള സംവിധാനത്തിനു കീഴിൽ മരുന്നുകൾ ഉൾപ്പടെ സൗജന്യമായാണ് നൽകിയത്.
ദുരന്ത സമയത്ത് പരുക്കേറ്റ നിരവധി പേർക്ക് മുറിവുകൾ ഡ്രസ്സ്‌ ചെയ്യുന്നതുൾപ്പടെ സേവനങ്ങൾ ലഭ്യമാക്കി.

മുണ്ടക്കയം
സി എം എസ് സ്കൂൾ, കൂട്ടിക്കൽ കെ എം ജെ പബ്ലിക് സ്കൂൾ, കൊക്കയാർ
സി എസ് ഐ ചർച്ച് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിളായിരുന്നു സഞ്ചരിക്കുന്ന ആശുപത്രി എത്തിയത്.
മുന്നൂറോളം പേർക്ക് പ്രാഥമിക വൈദ്യ സഹായം നൽകാൻ സഞ്ചരിക്കുന്ന ആശുപത്രിക്ക് കഴിഞ്ഞു.
എമർജൻസി മെഡിസിൻ വിദഗ്ദരായ
ഡോ അമൻ,
ഡോ ഫൈസൽ,
ഡോ റിസ്വാന എന്നിവരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →