ദുരന്തനിവാരണ സർവ്വേ രണ്ടാം ഘട്ടം ആരംഭിച്ചു

web-desk -

കോതമംഗലം>>>അഗ്നി രക്ഷാ നിലയ ത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് ൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദുരന്ത നിവാരണ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ ശേഖരി ച്ച ദുരന്ത സാധ്യത പ്രദേശങ്ങളുടെ പട്ടി ക പ്രകാരം മേഖലയിൽ നേരിട്ടെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയാ ണ് രണ്ടാംഘട്ടത്തിൽ. കോതമംഗലം നഗരസഭയിലെ സർവ്വേകളുടെ ഉദ്ഘാ ടനം ജവഹർ കോളനിയിൽ സംഘടിപ്പി ച്ചു. വാർഡ് കൗൺസിലർ ബീന ബെന്നി അധ്യക്ഷത വഹിച്ച യോഗത്തിൽ നഗര സഭാ ചെയർമാൻ കെ.കെ. ടോമി ഉദ് ഘാടനം ചെയ്തു.

സ്റ്റേഷൻ ഓഫീസർ റ്റി.പി. കരുണാകര ൻ പിള്ള ആമുഖപ്രസംഗം നടത്തി. കൗ ൺസിലർ കെ.എ.നൗഷാദ് ,പോസ്റ്റ് വാ ർഡൻ വിനോദ് നാരായണൻ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ലാമി സൈദ് അന്നൂർ, സനൽ പി ജോസഫ് തുടങ്ങിയവർ പ്ര സംഗിച്ചു.ബിസ്സി ബേബി, ജിനേഷ് കുമാർ, എൽദോ പോൾ, ബെക്കാം കുര്യാക്കോസ്, ജിനോ രാജൻ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിലെ സർവ്വേകൾക്ക് നേതൃത്വം നൽകി.