ദുബായിലേക്ക് കടക്കാൻ ശ്രമിച്ച വിസ തട്ടിപ്പുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ -

മുവാറ്റുപുഴ>>>തൃക്കളത്തൂർ സ്വദേശി യായ ട്രാവൽ ഏജൻറിൽ നിന്നുംകോടി കൾ തട്ടിയ ഓച്ചിറ സ്വദേശിയായ വിസ  തട്ടിപ്പുകാരൻ  ഡൽഹി ഇന്ദിരഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിൽ പിടിയിലായി. മാവേലിക്കര,  വള്ളികു ന്നം കന്നിമേല്‍  ചന്ദ്രഭവനം വീട്ടിൽ ശരത് ചന്ദ്രൻ (23) ആണ് പോലീസ് പിടിയിൽ ആയത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരു ന്നു. എസ്.പി കെ.കാർത്തിക്കിൻറെ മേൽനോട്ടത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ്റിയാസിൻ്റെ നേൃത്വത്തിൽ പ്രത്യേക സംഘം അന്വേ ഷണം നടത്തിവരവെയാണ് പ്രതി പിടി യിലായത്. ബാങ്കൊക്ക്, മലേഷ്യ എന്നി വിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ അവിടെ കൊ ണ്ട്പോയി ജോലി നൽകാതെ മുങ്ങിയ പ്രതിയെ തിരഞ്ഞ് പോലീസ് രാജ്യമൊ ട്ടാകെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിറകെ ഉണ്ടെന്നു മനസ്സിലാക്കി ദുബായ്ക്ക് കടക്കാൻ ശ്രമികുകയായിരുന്നു. മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എം.എ.മുഹ മ്മദ് എസ് ഐ ബഷീർ.സി.കെ,  എ എസ് ഐ ഷക്കിർ.എം.എ. സിവിൽ  പോലീസ് ഓഫീസർ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തി ൽ ഉണ്ടായിരുന്നത്. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →