തോളേലി എം ഡി ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്.തോളേലി എം ഡി ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നടന്നു.

സ്കൂൾ പ്രവേശന കവാടം, ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, ഹൈടെക് ലാബ്,സ്പോർട്സ് അക്കാദമി,ഭിന്നശേഷി സൗഹൃദ ക്യാമ്പസ്,ലൈബ്രറി പുസ്തക ശേഖരണ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

സ്കൂൾ ബോർഡ് പ്രസിഡൻ്റ് റവ. ഫാദർ പൗലോസ് ഒറവമാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു,വാർഡ് മെമ്പർ എം കെ എൽദോസ്,സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ ഉഷാ മാനാട്ട്,ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ്പെറ്റ് തെരേസ്,ബ്ലോക്ക് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ പി ജോതിഷ്,കൈറ്റ് കോ ഓർഡിനേറ്റർ എസ് എം അലിയാർ,സ്കൂൾ മാനേജർ എൽദോസ് പോൾ,സ്കൂൾ ഹെഡ്മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,വില്ലേജ് ഓഫീസർ പി എം റഹീം,പി ടി എ പ്രസിഡന്റ്‌ അനിൽ ടി കെ,എം പി ടി എ ചെയർപേഴ്സൺ സിജി സജീവ്,സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ,പി ടി എ,എം പി ടി എ പ്രതിനിധികൾ,അധ്യാപക – അനധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *