തോട്ടുവ ഭാഗത്ത് പതിവായി വാഴക്കുല മോഷണം പോകുന്നതായി പരാതി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍>>> തോട്ടുവ ഭാഗത്ത്  പതിവായി വാഴക്കുല മോഷണം പോകുന്നതായി പരാതി. മാതംപറമ്പിൽ സുരേന്ദ്രൻ, 
മനയത്ത് സുബ്രഹ്മണ്യൻ എന്നിവരുടെ തോട്ടത്തില്‍ നിന്നും ഇരുപതോളം വാഴകുലകളാണ് മോഷണം പോയത്.ഇതിന് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.കോടനാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.ഇരുട്ടിന്റെ മറവിലാണ് തോട്ടത്തില്‍ നിന്നും വിളവെടുപ്പിന് പാകമായ വാഴകുലകള്‍ മോഷണം പോകുന്നത്.പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ കോവിഡ് കാലത്ത് നേരിടുന്ന ദുരിതത്തെ ഇരട്ടിയാക്കുകയാണ് മോഷ്ടാക്കളുടെ ശല്ല്യം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *