പെരുമ്പാവൂർ>>> കൂവപ്പടി തോട്ടുവ അക്ഷരം ശ്രീ പാഞ്ചക്കാട്ട് സുബ്രഹ്മണ്യയ്യർ സ്മാരക വായനശാല ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വായനശാലയിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. അനുസ്മരണ യോഗത്തിൽ വായനശാല പ്രസിഡന്റ് വാസുദേവയ്യർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.ബി. സാജൻ, വായനശാല സെക്രട്ടറി, പി.കെ പരമേശ്വരൻ , ലൈബ്രേറിയൻ രശ്മി ധന്യൻ, പരമേശ്വരൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചനയും ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ച് പ്രഭാഷണവും നടത്തി.