തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം; സ്റ്റേ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു: വി ശിവന്‍കുട്ടി

web-desk -

തിരുവനന്തപുരം >>> തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തിയതിനെതിരെ തോട്ടം ഉടമകള്‍ നല്‍കിയ ഹര്‍ജിയിലെ സ്റ്റേ ഒഴിവാക്കുന്നതിനിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. വാഴൂര് സോമന് എംഎല്‍എ നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തോട്ടം മേഖലയുടെ സമഗ്ര വികസനത്തിന് തോട്ടം ഉടമകളില് നിന്നും, തൊഴിലാളികളില് നിന്നും, തോട്ടം മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരില് നിന്നും അഭിപ്രായങ്ങളും നിര്ദ്ദശങ്ങളും സ്വീകരിച്ച്‌ പ്ലാന്റേഷന് പോളിസിക്ക് സര്ക്കാര് രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രായോഗിക പരിജ്ഞാനമുള്ള തൊഴിലാളികളെ നിലനിര്ത്തുന്നതിന് വിരമിക്കല് പ്രായം 58-ല് നിന്നും 60 ആയി ഉയര്‍ത്തിയിരുന്നു. എന്നാല് ഈ ഉത്തരവിനെതിരെ അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ ഒഴിവാക്കുന്നതിനായുളള നടപടികള് നടക്കുകയാണ്.

വിഷയത്തില്‍ കേരള ഹൈക്കോടതി മുമ്ബാകെ കാര്യവിവരണ പത്രിക നല്കിയിട്ടുണ്ട്. കൂടാതെ പ്ലാന്റേഷന് ലേബര് കമ്മിറ്റിയില് ഈ വിഷയം ചര്ച്ച ചെയ്ത് സമവായത്തിനുള്ള ശ്രമങ്ങളും നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.