തോടുകള്‍ വീതിയും ആഴവും കൂട്ടി വെള്ളക്കെട്ട് ഒഴിവാക്കണം

web-desk - - Leave a Comment

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ പ്രധാന തോടായ പുഞ്ചക്കുഴി തോട് പെരിയാര്‍ നദിയിലാണ് പതിക്കുന്നത്. അഞ്ചാം വാര്‍ഡില്‍പ്പെട്ട  ഭാഗം 750 മീറ്ററോളം തോടിന് വീതിയില്ലാത്തതിനാല്‍ വെള്ളക്കെട്ട് പതിവാണ്. മുകളില്‍ നിന്ന് വരുന്ന ഭാഗം 3 കി.മീ. ദൂരത്തോളം 8 മീ വിതിയുണ്ട്. അവസാനഭാഗം വീതി കൂട്ടിയാല്‍ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകും. നെല്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സൗകര്യമാകും. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട ആലാട്ടുചിറ പാടശേഖരത്തിലെ തോടും അവസാനിക്കുന്ന ഭാഗം 700 മീറ്ററോളം വീതിയില്ലാത്തതിനാല്‍ പാടശേഖരത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായി നെല്‍കൃഷി ചെയ്യാനാകുന്നില്ല. നിരവധി തവണ പഞ്ചായത്തിലെ നല്ല പാടശേഖരസമിതിയ്ക്കുള്ള അംഗീകാരം ലഭിച്ച ആലാട്ടുചിറയിലെ പാടശേഖര സമിതിയുടെ നിരന്തര ആവശ്യങ്ങളിലൊന്നാണ് ഇത്. വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. പുഞ്ചക്കുഴി, ആലാട്ടുചിറ പാടം തോടുകള്‍ വീതി കൂട്ടി ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. പ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍, പഞ്ചായത്തംഗം പി. ശിവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *