തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് ഡിസി സി വൈസ് പ്രസി ഡന്റ് പിടിയില്‍; തോക്കും ഏഴ് ബുള്ളറ്റും പിടിച്ചെ ടുത്തു

-

പാലക്കാട് >> തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങള്‍ അറസ്റ്റില്‍. തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.
തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതാണ് കെ എസ് ബിഎ തങ്ങള്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →