കൊച്ചി >>>പുതിയൊരു തട്ടിപ്പിന് സമൂഹമാധ്യമങ്ങളിൽ വഴിയൊരുങ്ങുകയാണ്. വാട്‌സ്ആപ്പ് ചാറ്റിലൂടെയും, കോളിലൂടെയും കെണിയൊരുക്കി പണം തട്ടുന്നതാണ് പുതിയതന്ത്രം. നിരവധി പേര്‍ക്ക് ഈ തട്ടിപ്പിലുടെ വന്‍ തുകകള്‍ നഷ്ടമായിട്ടുണ്ട്. മാനക്കേട് ഭയന്ന് പലരും പുറത്തു പറയുകയോ, പരാതിപ്പെടാറുമില്ല എന്നതാണ് സത്യം. ആദ്യം തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും, പിന്നീട് ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ ഒരു രീതി. പോലീസിന് കിട്ടിയ പരാതിയിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കോ ളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും, സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്പോൾ ഇത്തരം കെണിയെക്കുറിച്ച് ഓർക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നൽകുന്നു