തൃശ്ശൂർ അറാ ക്കാപ്പിൽ നിന്നും ഇടമലയാറിൽ എത്തിയ ആദി വാസി കുടുംബ ങ്ങളെ ആൻറണി ജോൺ എംഎൽ എ സന്ദർശിച്ചു

web-desk -

കോതമംഗലം>>>തൃശ്ശൂർ മലക്കപ്പാറ യിലെ ഉൾക്കാട്ടിൽ ഉള്ള അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്ന് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് വാസയോഗ്യമായ സ്ഥലം തേടി ഇടമലയാറിൽ എത്തിച്ചേർന്നിട്ടുള്ള പതിനൊന്നോളം വരുന്ന ആദിവാസി കുടുംബങ്ങളെ ആൻറണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം തഹസിൽദാർ റേച്ചൽ കെ വർഗീസ്, പി.കെ. പൗലോസ്, എം.കെ. രാമചന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.