തൃശൂര്‍ ക്വാറി സ്‌ഫോടന സ്ഥലത്ത് വിവരശേഖരണം നടത്തി ഐ.ബി സംഘം

Avatar -

തൃശൂര്‍>>> വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലത്ത് വിവരശേഖരണം നടത്തി ഐ.ബി സംഘം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവസ്ഥലത്ത് എത്തിയ സംഘം പൊലീസ് റിപ്പോര്‍ട്ടും സമീപത്തെ വീടുകളിലെത്തിയും വിവര ശേഖരണം നടത്തി. ക്വാറി സ്‌ഫോടനത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്നുള്‍പ്പടെ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിയിരുന്നു.

മറ്റൊരു ക്വാറിയില്‍ നിന്ന് മാറ്റിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നായിരുന്നു പരിക്കേറ്റവരുടെ മൊഴി. എക്‌സ്‌പ്ലോസീവ് വിഭാഗം പ്രദേശത്തെ സാമ്ബിളുകള്‍ ശേഖരിച്ച്‌ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Avatar