Type to search

തൃ​ശൂ​രി​ല്‍ 30 കോ​ടി​യു​ടെ ‘തിമിംഗില വിസര്‍ജ്യം’ പി​ടി​കൂ​ടി

Kerala

തൃശൂര്‍>>> ചേ​റ്റു​വ​യി​ല്‍ 30 കോ​ടി രൂ​പ വി​ല​വ​രു​ന്ന തി​മിം​ഗ​ല വിസര്‍ജ്യം പി​ടി​കൂ​ടി. ‘ഒഴുകുന്ന സ്വര്‍ണം’ എന്നറിയപ്പെടുന്ന 18 കിലോ ‘ആംബര്‍ ഗ്രീസ്’ ആണ് ചേറ്റുവയില്‍ പിടികൂടിയത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു. വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി റ​ഫീ​ഖ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹം​സ, പാ​ല​യൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ‌മീന്‍ പിടിക്കാന്‍ പോയവരില്‍ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി.

അന്താരാഷ്ട്ര സുഗന്ധലേപന വിപണിയില്‍ ഇതിന് 30 കോടി രൂപ വിലവരുമെന്ന് വൈല്‍ഡ്‌ ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആം​ബ​ര്‍​ഗ്രി​സ് കേ​ര​ള​ത്തി​ല്‍​ നി​ന്നും പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

തിമിംഗിലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിലെ പിത്തസ്രവത്തില്‍ നിന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആംബര്‍ ഗ്രീസ്. ക​ട​ലി​ലെ നി​ധി, ഒ​ഴു​കു​ന്ന സ്വ​ര്‍​ണം എ​ന്നൊ​ക്കെ​യാ​ണ് സ്പേം ​തി​മിം​ഗ​ല​ങ്ങ​ളു​ടെ ഛര്‍​ദി അ​ഥ​വാ ആം​ബ​ര്‍​ഗ്രി​സ് അ​റി​യ​പ്പെ​ടു​ന്ന​ത്.

സ്പേം ​തി​മിം​ഗ​ല​ത്തി​ന്‍റെ സ്ര​വ​മാ​ണി​ത്. അ​ത്യ​പൂ​ര്‍​വ​മാ​യി മാ​ത്രം ല​ഭി​ക്കു​ന്ന വ​സ്തു​വാ​ണി​ത്. തി​മിം​ഗ​ല​ങ്ങ​ള്‍ ഇ​ട​യ്ക്ക് ഛര്‍​ദി​ച്ചു​ക​ള​യു​ന്ന ഈ ​വ​സ്തു, ജ​ല​നി​ര​പ്പി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കും. ഒ​മാ​ന്‍ തീ​രം ആം​ബ​ര്‍​ഗ്രി​സ് സാ​ന്നി​ധ്യ​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. പ്ര​ധാ​ന​മാ​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് ആം​ബ​ര്‍​ഗ്രി​സ് ഉ​പ​യോ​ഗി​ക്കു​ക. കടല്‍ത്തീരത്തെ മണലില്‍ ഇത് അടിഞ്ഞുകാണപ്പെടാറുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.