തൃക്കാരിയൂർ ആയപ്പാറ മുന്തൂ രിൽ വീടുകയറി ആക്രമിച്ച സം ഘം പോലീസ് പി ടിയിൽ

web-desk -

കോതമംഗലം>> വീടുകയറി ആക്രമിച്ച സംഘം പോലീസ് പിടിയിൽ. തൃക്കാരിയൂർ ആയപ്പാറ മുന്തൂർ കോളനിയിൽ വെട്ടിക്കാമറ്റം വീട്ടിൽ ആദിത്യ (21), കീരംമ്പാറ നാടുകാണി വാര്യത്ത് കുടി വീട്ടിൽ ടോമി (23), കോതമംഗലം കുത്തുകഴിയിൽ വാടകയ്ക്കു താമസിക്കുന്ന ആൽബിൻ മാത്യു (20) എന്നിവരാണ് കോട്ടപ്പടി പോലീസിന്‍റെ പിടിയിലായത്. മുന്തുരുള്ള വീട്ടമ്മയെയും, ഭര്‍ത്താവിനെയും ഇവരുടെ മകനെയുമാണ് ഇവരും മറ്റ് മൂന്ന് പേരും ചേർന്ന് ആക്രമിച്ചത്.

മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടമ്മയ്ക്കും, ഭര്‍ത്താവിനും ആക്രമണമേറ്റത്. മകന്നോടുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് സംശയിക്കുന്നു. കോട്ടപ്പടി സബ് ഇൻസ്പെക്ടർ കെ.കെ അതിലിന്‍റെ നേതുമ്പത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ . റിമാന്‍റ് ചെയ്തു.