തൃക്കളത്തൂര്‍ പ്രവ്ദ ജംഗ്ഷന്‍ -പള്ളിത്താഴം കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണത്തിന് തുടക്കമായി

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>> പായിപ്ര ഗ്രാമപഞ്ചാ യത്ത് 22-ാം വാര്‍ഡില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 18.50 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന തൃക്കളത്തൂര്‍ പ്രവ്ദജംഗ്ഷന്‍ – പള്ളിത്താഴം കനാല്‍ ബണ്ട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അശ്വതി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കളത്തൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ കെ.എന്‍. ജയപ്രകാശ്, അജിന്‍ അശോക്, ദിനേശ്.കെ.എസ്, പ്രമോദ് പാറയ്ക്കല്‍, സനു വേണുഗോപാല്‍, കെ.എസ്.സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

ചിത്രം:തൃക്കളത്തൂര്‍ പ്രവ്ദ ജംഗ്ഷന്‍ -പള്ളിത്താഴം കനാല്‍ ബണ്ട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു. കെ.എന്‍.ജയപ്രകാശ്, ദിനേശ്.കെ.എസ്, അജിന്‍ അശോക്, പ്രമോദ് പാറയ്ക്കല്‍, സനു വേണുഗോപാല്‍, കെ.എസ്.സന്ദീപ്, അശ്വതി ശ്രീജിത്ത് എന്നിവര്‍ സമീപം………

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *