തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

web-desk -

തി​രു​വ​ന​ന്ത​പു​രം>>> കാ​ട്ടാ​ക്ക​ട മാ​റ​ന​ല്ലൂ​രി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്.​തേ​വ​ര​ക്കോ​ട് യൂ​ണി​റ്റ് അം​ഗം പ്ര​ബി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. അ​ക്ര​മ ന​ട​ക്കു​മ്ബോ​ള്‍ യു​വാ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. ര​ണ്ടം​ഗ സം​ഘ​മാ​ണ് ബൈ​ക്കി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​റി​ഞ്ഞ ബോം​ബ് സ്കൂ​ട്ട​റി​ല്‍ ത​ട്ടി തെ​റി​ച്ചെ​ങ്കി​ലും പൊ​ട്ടി​യി​ല്ല. നാ​ട​ന്‍ ബോം​ബാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

ര​ണ്ട് ദി​വ​സം മു​മ്ബ് പ്ര​വീ​ണ്‍ പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല യു​വാ​ക്ക​ളു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്നു.കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ബി.​പ്ര​ശാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ബോം​ബ് സ്ക്വാ​ഡ് എ​ത്തി​യാ​ണ് നാ​ട​ന്‍ ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി​യ​ത്.