തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>  രാജവെമ്ബാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (44) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.

തിരുവനന്തപുരം മൃഗശാലയില്‍ ആനിമല്‍ കീപ്പറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹര്‍ഷാദ്. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് ഹര്‍ഷാദിന് രാജവെമ്ബാലയുടെ കടിയേറ്റത്. കടിയേറ്റ വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞുവീഴുകയായിരുന്നു.

ഹര്‍ഷാദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വര്‍ഷമായി ഹര്‍ഷാദ് തിരുവനന്തപുരം മൃഗശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്ബ് മംഗലാപുരം മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന രാജവെമ്ബാലയാണ് ഹര്‍ഷാദിനെ കടിച്ചത്. മൃഗശാലയില്‍ ആകെ മൂന്ന് രാജവെമ്ബാലകളാണ് ഉള്ളത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →